ബ്ലോഗെഴുത്തുലോകം വാരം 003 രചന 06

വീണ്ടും ചില ആരോഗ്യചിന്തകൾ – 3 (ലേഖനം)

രചന: സജി വട്ടംപറമ്പിൽ

ഈമെയിൽ:  sajivattamparambil@yahoo.com

 

വീട്ടിലും ചുറ്റുവട്ടത്തും കൊതുകിനെ വളർത്താത്തവർ വിരളം. ചുരുങ്ങിയ പക്ഷം, അവയ്ക്കു മുട്ടയിട്ടു പെരുകാനുള്ള ‘സൗകര്യ’ങ്ങളെങ്കിലും ചെയ്തു കൊടുക്കാത്തവരുണ്ടാവില്ല. ഇല്ല; അതിന് അപമാനമായിട്ടുള്ളവർക്കും കൂടിയാണിത് എന്നറിയുക.

കൊതുകിനെ വിരട്ടാനുള്ള ദ്രാവകക്കുപ്പികൾ കടയിൽ നിന്നു വാങ്ങുന്നു. അതിലേയ്ക്കു വൈദ്യുതി (Electricity) കടത്തിവിട്ട് കൊതുകുകളെ തുരത്തുന്നു. ഒരു തവണ ഉപയോഗിച്ചുകഴിഞ്ഞാൽ ആ കുപ്പി തൂക്കിയെറിയുന്നു. ഇതാണല്ലോ, സാധാരണയായി സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. നമുക്കതിനെ പ്രയോജനപ്പെടുത്തിയാലെന്താ കുഴപ്പം?

അല്പം ആരതി കർപ്പൂരത്തുണ്ടുകളും വേപ്പെണ്ണയും മേൽപ്പറഞ്ഞ കുപ്പിയിലിട്ട് വീണ്ടും നമുക്കതിനെ ഉപയോഗിയ്ക്കാവുന്നതാണ്. ഗുണമേന്മ കൂടുതലുണ്ടെന്നും അറിയുക.

അമ്പതു മില്ലി വേപ്പെണ്ണയ്ക്കെന്തു വില വരും? 10-20 രൂപ. പതഞ്ജലിയിലും നാട്ടുമരുന്നുകടകളിലും കിട്ടും. രണ്ടോ മൂന്നോ കർപ്പൂരത്തുണ്ടുകൾക്ക് എന്തു വില വരും? ഒരു രൂപ? രണ്ടു രൂപ? എന്നാലും, ഞങ്ങളുടെ ഒരു സുഹൃത്തിന്റെ ഭാഷയിൽപ്പറഞ്ഞാൽ, ‘ആകെ മൊത്തം ടോട്ടൽ’ ഒരു 15 രൂപ കണക്കാക്കാം, ഒരു മാസത്തേയ്ക്ക്!

എടുത്തുപറയേണ്ടുന്ന വസ്തുത, ശാരീരികോന്മേഷത്തിനും ശ്വസനപ്രക്രിയയ്ക്കും ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട് എന്നതാണ്. പല പേരുകളിലായി കടകളിൽ നിന്നു വാങ്ങുന്ന ‘കൊതുകുമരുന്നു’കളിൽ പ്രത്യക്ഷത്തിൽ ദോഷമൊന്നുമില്ലെന്നു തോന്നിപ്പിയ്ക്കുന്ന വിഷപദാർത്ഥങ്ങൾ അടങ്ങിയിരിയ്ക്കുന്നുണ്ട്. ഗന്ധത്തിലൂടെയാണല്ലോ, നമുക്കത് അനുഭവപ്പെടേണ്ടത്. അതറിയാതിരിയ്ക്കാനുള്ള കുറുക്കുവഴികളാണു മിക്കവാറും കമ്പനികൾ ജനങ്ങളിൽ പ്രയോഗിയ്ക്കുന്നത്.

പ്രധാനപ്പെട്ട നാലു കമ്പനികളുടെ ഉല്പന്നങ്ങളാണ് ഇന്ത്യൻ വിപണിയിൽ ഈ രംഗത്തു മുഖ്യമായുമുള്ളത്. ചെറുകമ്പനികളുടേതു വേറെയുമുണ്ട്. ഏകദേശം 65 രൂപ വില കണക്കാക്കി സുമാർ പത്തു കോടി ജനങ്ങൾ ഇന്ത്യയിൽ മാസം തോറും ഈ വിഷദ്രാവകം വാങ്ങി ഉപയോഗിയ്ക്കുന്നുണ്ട്. നാലു കമ്പനികളുടെ മാത്രം പ്രതിവർഷവരുമാനം 7800 കോടി രൂപ! ഇവയിലൊന്ന് ഒരു ജപ്പാൻ കമ്പനിയുമായി ചേർന്നു പ്രവർത്തിയ്ക്കുന്നതാണ്. മറ്റു ചില കമ്പനികളും ഇതര സാങ്കേതികവിദ്യയിൽ കൂട്ടുചേർന്നു പ്രവർത്തിയ്ക്കുന്നുണ്ട്. ഇതിലൊരു നല്ല ശതമാനം വിറ്റുവരവ് അതാതു നാടുകൾക്കു ചെന്നു ചേരുന്നു!

ഈ വിഷപദാർത്ഥം വിറ്റുള്ള ലാഭം കൊണ്ട് സിനിമാനിർമ്മാണത്തിലേർപ്പെട്ട കമ്പനികൾ വരെയുണ്ട്. പൊതുജനങ്ങളെ മയക്കാനുതകുന്ന പരസ്യങ്ങൾക്കു കോടിക്കണക്കിനു രൂപ ചെലവാക്കുന്നവരുണ്ട്. 65 രൂപ വില്പനവിലയുള്ള പൊരുളിന്റെ ലാഭം 25 ശതമാനം!

നമുക്കിതു നമ്മുടെ വീട്ടിൽത്തന്നെയുണ്ടാക്കാൻ കഴിയുമെങ്കിൽ, ചെറുകിടമേഖലയിൽ നിന്നുള്ള, നമ്മുടെ സ്വന്തം ഉല്പന്നമായ വേപ്പെണ്ണയുടെ ഉല്പാദനം ഉയർത്താനും, അതിന്റെ കമ്പോളത്തെ സ്ഥിരപ്പെടുത്താനും കഴിയും. ഇങ്ങനെയൊരു വിഷയം നമ്മുടെ അറിവിനെ ഉണർത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ, അതിനു പ്രചോദനമായ ‘പെണ്ണിനെ’ അനുമോദിയ്ക്കാതിരിയ്ക്കാൻ കഴിയില്ല.

നാമോരോരുത്തരും പ്രയോജനപ്പെടുത്തുന്നതു നമ്മുടെ നാടിനു കൂടി പ്രയോജനപ്പെടുന്നെന്ന് ഓർക്കണം. ഇപ്പറഞ്ഞതിൽ വാസ്തവമുണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ, സാധിയ്ക്കുമെങ്കിൽ, ഇതു നമ്മുടെ കുടുംബത്തിനും കൂട്ടുകാർക്കും പകർന്നു കൊടുക്കുക. സോഷ്യൽമീഡിയാഭാഷയിൽ പറഞ്ഞാൽ, ‘ഷെയർ’ ചെയ്യുക. ഒരു പന്തീരായിരം പേരുമായി പങ്കുവെച്ചാൽ, ഒരു നല്ല വിഷയത്തെ കുറിപ്പിട്ടു പകർന്ന ഭാരതീയനെന്നു നമുക്കഭിമാനിയ്ക്കാം.

‘പല തുള്ളി പെരുവെള്ളം’

(കടപ്പാട്: കാർത്തികസ്വാമി)

(വരികൾ: വീണ്ടും ചില ആരോഗ്യചിന്തകൾ – 3, സജി വട്ടംപറമ്പിൽ)

 

______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

‌___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

സമ്മാനാർഹമായ രചനകൾ

___________________________________________________________________________

 

 

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം. Bookmark the permalink.